എന്റെ കഥകൾ …..

ഞാൻ കണ്മഷി.അണിയുന്നവരുടെ യുക്തിയും ഭാവനയും അനുസരിച്ചു വ്യത്യസ്തഭാവങ്ങൾ ആവാഹിക്കുന്നവൾ……..
എരിയുന്ന നിലവിളക്കിന്റെ മുഴുവൻ ചൂടും ഏറ്റുവാങ്ങി,ഒടുവിൽ എണ്ണമെഴുക്കിന്റെ സ്നിഗ്ധതയിൽ അലിഞ്ഞുചേരുമ്പോൾ എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ഒരു സ്വപ്നം
ഉണ്ടായിരുന്നു…….അവളുടെ കണ്ണുകളുടെ അഗാധതയിൽ ഒളിച്ചുകളിക്കുക!


പ്രണയിക്കുമ്പോൾ ഒരു വെള്ളാമ്പൽ പൂവുപോലെ കൂമ്പിപ്പോകുന്ന ആ കണ്ണുകളിൽ ആലസ്യത്തോടെ ഞാൻ മയങ്ങിക്കിടന്നു…..
കോപിക്കുമ്പോൾ കനലുകൾ എരിയുന്ന കണ്ണുകളുടെ തീഷ്ണത എന്നെ പൊള്ളിച്ചെങ്കിലും
അതെനിക്കൊരു ലഹരി ആയിരുന്നു…….


ചിരിക്കുമ്പോൾ ആ കണ്ണുകളിലെ നക്ഷത്ര കുരുന്നുകൾക്കൊപ്പം ഞാനും തുള്ളിക്കളിച്ചു….
കരയുമ്പോൾ വജ്രശോഭ വിതറുന്ന നീര്തുള്ളികളേന്തിയ അവളുടെ മിഴികളിൽ
ഒഴുകിപ്പോകാതെ ഞാൻ ഒട്ടിപ്പിടിച്ചിരുന്നു……


കുറുമ്പ് നിറയുമ്പോൾ ആ നയനങ്ങളുടെ പീലിത്തിളക്കത്തിൽ ഞാൻ ചഞ്ചലചിത്തയായി
ഒളിച്ചുകളിച്ചു……..


എന്റെ ജന്മസാഫല്യം ഇവിടെയാണ്‌…..ഈ കരിമിഴികളിൽ…..കരിമിഴികളിൽ മാത്രം!!!

സുലോചന തോമസ് ( സുലു ).

  • വഴിത്തിരിവുകൾ

    രാത്രിമഴയിൽ കുതിർന്നുകിടക്കുന്ന പാട വരമ്പിലൂടെ സങ്കരമേനോൻ പതിയെ നടന്നു. ചെറിയൊരു പിഴവുമതി, എന്നന്നേക്കുമായി കട്ടിലിൽ തളച്ചിടാൻ. ഇടയ്ക്കിടെ വീശുന്ന കുളിർകാറ്റിൽ നെൽക്കതിരുകൾ നൃത്തംചെയ്തുകൊണ്ടിരുന്നു . മേനോൻ ഒരു […]

  • ബിരിയാണി

    വർഷം കൃത്യമായി ഓർമ്മയില്ല..80-85 കാലഘട്ടമാണെന്നു തോന്നുന്നു….. കൊല്ലം ക്ലോക്ക്ടവറിനടുത്തുള്ള ,ബാങ്കിൻ്റെ,ചിന്നക്കട ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന സമയം… ബാങ്കിൻ്റെ എൻട്രൻസിനടുത്തുള്ള മൂലയിൽ ,ഒരു ചെരുപ്പുകുത്തി,കുറേ പൊട്ടിപ്പൊളിഞ്ഞ ചെരുപ്പുകളും,നരച്ച,കുതിരപോയതും ഒടിഞ്ഞതുമായ […]

  • അഹം !

    ( കവിത – by:. സുലു ) ഒരു പിടി വെണ്ണീറാകുവാനുള്ളവർ കടിപിടി കൂടുന്നു, കലാപം വിതക്കുന്നു ! മനസ്സിലസുയതൻ തീയാളി നിൽക്കിലും കപടസ്നേഹത്തിന്റെ പൊയ്മുഖം കാട്ടുന്നു […]

  • പാഠം ഒന്ന് ….നോ യുവർ കസ്റ്റമർ..

    ഓഫീസിൽ കഴിഞ്ഞു ചന്തയിൽ കയറി മീനും അത്യാവശ്യം പച്ചക്കറിയും വാങ്ങി ധൃതിയിൽ വീട്ടിലേക്കു നടക്കുകയായിരുന്നു ഞാൻ. ” മാഡം ഒന്ന് നിന്നേ പ്ളീസ് “…. ഒരു പിൻവിളി […]

  • വിശ്വാസികളുടെ ലോകം …

    വിശ്വാസികളുടെ തിക്കിലും തിരക്കിലും പെട്ട് ശ്വാസംമുട്ടി,കർത്താവീശോ , ഇടംവലം നോക്കാതെ, അൾത്താരയിൽ നിന്നിറങ്ങി ഓടി. ആവശ്യങ്ങളുടേയും , പരാതികളുടേയും, നേർച്ചതന്നിട്ടും ഉദ്ദിഷ്ട കാര്യം നടത്തിക്കൊടുക്കാത്തതിലുള്ള കുറ്റപ്പെടുത്തലുകളുടെയും ഇടകലർന്ന […]

  • ക്ഷണിക്കാത്ത ഒരതിഥികൂടി

    അമ്മിണിവാരസ്യാർ ഒരു നെടുവീർപ്പോടെ കലണ്ടറിലേക്കു നോക്കി. ആത്മാഭിമാനം അനുവദിക്കാത്തതുകൊണ്ടു ഉരുണ്ടുവീഴാൻ വെമ്പി നിന്നിരുന്ന കണ്ണുനീർമണികളെ ഇമചിമ്മി കണ്ണുകളിൽ തന്നെ ഒതുക്കി അവർ എഴുന്നേറ്റു . ഇന്ന്, അവളുടെ […]

Scroll to Top