
ഞാൻ കണ്മഷി.അണിയുന്നവരുടെ യുക്തിയും ഭാവനയും അനുസരിച്ചു വ്യത്യസ്തഭാവങ്ങൾ ആവാഹിക്കുന്നവൾ……..
എരിയുന്ന നിലവിളക്കിന്റെ മുഴുവൻ ചൂടും ഏറ്റുവാങ്ങി,ഒടുവിൽ എണ്ണമെഴുക്കിന്റെ സ്നിഗ്ധതയിൽ അലിഞ്ഞുചേരുമ്പോൾ എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ഒരു സ്വപ്നം
ഉണ്ടായിരുന്നു…….അവളുടെ കണ്ണുകളുടെ അഗാധതയിൽ ഒളിച്ചുകളിക്കുക!
പ്രണയിക്കുമ്പോൾ ഒരു വെള്ളാമ്പൽ പൂവുപോലെ കൂമ്പിപ്പോകുന്ന ആ കണ്ണുകളിൽ ആലസ്യത്തോടെ ഞാൻ മയങ്ങിക്കിടന്നു…..
കോപിക്കുമ്പോൾ കനലുകൾ എരിയുന്ന കണ്ണുകളുടെ തീഷ്ണത എന്നെ പൊള്ളിച്ചെങ്കിലും
അതെനിക്കൊരു ലഹരി ആയിരുന്നു…….
ചിരിക്കുമ്പോൾ ആ കണ്ണുകളിലെ നക്ഷത്ര കുരുന്നുകൾക്കൊപ്പം ഞാനും തുള്ളിക്കളിച്ചു….
കരയുമ്പോൾ വജ്രശോഭ വിതറുന്ന നീര്തുള്ളികളേന്തിയ അവളുടെ മിഴികളിൽ
ഒഴുകിപ്പോകാതെ ഞാൻ ഒട്ടിപ്പിടിച്ചിരുന്നു……
കുറുമ്പ് നിറയുമ്പോൾ ആ നയനങ്ങളുടെ പീലിത്തിളക്കത്തിൽ ഞാൻ ചഞ്ചലചിത്തയായി
ഒളിച്ചുകളിച്ചു……..
എന്റെ ജന്മസാഫല്യം ഇവിടെയാണ്…..ഈ കരിമിഴികളിൽ…..കരിമിഴികളിൽ മാത്രം!!!
സുലോചന തോമസ് ( സുലു ).
-
എന്തിനെന്നറിയാതെ ….
അടുക്കളയിൽ, ധൃതിയിൽ കാളന് കടുക് താളിക്കുകയായിരുന്നു താൻ… ഇന്നാണ് സ്മൃതിയെ പെണ്ണുകാണാൻ വരുന്നത്. ഉടനെയെങ്ങും തന്റെ തോളിൽ നുകം കെട്ടരുതേ എന്ന് പകുതി തമാശയും ബാക്കി കാര്യമായും […]
-
തേങ്ങുന്ന മൗനങ്ങൾ
ചീരത്തോരനു കുനുകുനെ അരിഞ്ഞുകൊണ്ടിരിയ്ക്കുമ്പോഴാണ് ജാനകിക്ക്, മാപ്പിളപ്പറമ്പിലെ കുഞ്ഞൗസേപ്പിൻ്റെ കൊനഷ്ടു ചോദ്യം ഓർമ്മവന്നത്…. മൂക്കില് കൊമ്പുമുളച്ചിട്ടും ‘കന്യകനാ’യി നിൽക്കുന്ന ഒറ്റപ്പുത്രനെ പെണ്ണുകെട്ടിച്ചിട്ട്, ജാനകിയ്ക്കും ഒരന്തിക്കൂട്ടു നോക്കിക്കൂടേ എന്ന അയാളുടെ […]
-
പെണ്ണെഴുത്ത് !
“സെക്സും വയലൻസും ലഹരിയുമില്ലാതെ എന്തു സാഹിത്യം? ….വായിയ്ക്കുന്നവരുടെ സിരകളിൽ രക്തം തിളയ്ക്കണം…..ഞരമ്പുകൾ ഉദ്വേഗംകൊണ്ടു വലിഞ്ഞു മുറുകണം…ഹൃദയം അതിദ്രുതം ത്രസിയ്ക്കണം….ഇതു വെറും പെണ്ണെഴുത്ത്.!…..വീട്ടുകാര്യങ്ങൾ നോക്കി, അടങ്ങിയൊതുങ്ങിക്കഴിയാതെ, വായിൽത്തോന്നിയതൊക്കെ , […]
-
പെൺ ബുദ്ധി……
സതിയോടു എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. ഒരുച്ചയുറക്കത്തിന് ആകെ സ്കോപ്പുള്ളൊരു ഞായറാഴ്ചയാണ് … മഹിളാ സമാജത്തിലെ പണിയില്ലാത്ത കൊച്ചമ്മമാരുടെ പൊങ്ങച്ച പ്രസംഗം കേൾക്കാൻ വിളിച്ചുകൊണ്ടുവരേണ്ട വല്ല കാര്യവുമുണ്ടോ […]
-
മരണത്തിന്റെ പ്രണയിനി.
ഇരുട്ടിന്റെ കനത്ത കരിമ്പടം കണ്ണുകൾക്കുമേലെ പുതച്ചുകൊണ്ടു അവൾ പതിയെ ഉറക്കത്തിന്റെ പടവുകൾ കയറി സ്വപ്നക്കൊട്ടാരത്തിന്റെ ചില്ലുവാതിൽ തള്ളിത്തുറന്നു, നടന്നതും, നടക്കാത്തതും ഇനി ഒരിക്കലും നടക്കരുതെന്നു പ്രാർത്ഥിച്ചിരുന്നതുമായ കാഴ്ചകൾ […]
-
വക്കാലത്തു നാരായണൻ നായർ വയസ്സ് 65 .
നാരായണൻ നായർ, ഇടംവലം നോക്കാതെ, കോളേജിൻ്റെ പടിവാതിലിനെ ലക്ഷ്യമാക്കി, നീണ്ട പാതയിലൂടെ അതിവേഗം നടന്നു. പുറത്തുള്ള പൊള്ളുന്ന വെയിലിനേക്കാൾ ചൂടുണ്ടായിരുന്നു,നായരുടെ ഉരുകുന്ന ചിന്തകൾക്ക് …. എന്തു `കുണ്ടാമണ്ടി’ത്തരമാവോ […]